Skip to main content

Posts

Featured

ആരവങ്ങളും, അഘോഷങ്ങളുമില്ലാതെ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻസ് ചർച്ച് തിരുന്നാൾ മഹാത്സവം നാളെ സമാപിക്കും

* കൂടരഞ്ഞി * : ആദ്യകാല കൂടിയേറ്റത്തിൻ്റെ ഓർമകളും കഷ്ടതകളും ഓർപ്പെടുത്തുന്ന മലയോര മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻസ് ചർച്ച് തിരുന്നാൾ മഹാത്സവത്തിന് തുടക്കമായി.കോവിഡ് മാനദഢങ്ങൾ കർശനമായി  പാലിച്ച് നടക്കുന്ന തിരുന്നാൾ ചടങ്ങുകളിൽ പതിവ് വാദ്യമേളങ്ങളും അലങ്കാരങ്ങളും ഒഴുവാക്കിയിട്ടുണ്ട്. വി.കുർബാനയ്ക്ക് ഉൾപ്പെടെ കർശനനിയന്ത്രണങ്ങളൊടെയാണ് പള്ളിയിൽ ആളുകളെ പ്രവേശിപ്പിക്കുന്നത്. മലയോര മേഖലയുടെ മതേതരത്വ ചിന്തകളുടെ അടിസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന ആയിരക്കണക്കിന് ആളുകൾ പ്രാർഥനാ പൂർവ്വം പങ്കെടുക്കുന്ന ടൗൺ ചുറ്റിയുള്ള പ്രദീഷണവും ഇത്തവണ ഇല്ല. മലയോര മേഖലകളായ കക്കാടംപൊയിൽ,പൂവാറൻ തോട്,മഞ്ഞക്കടവ് എന്നിവിടങ്ങളിൽ നിന്നും മുക്കം, തിരുവമ്പാടി, ഉൾപ്പെടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് തിരുനാൾ ദിനത്തിൽ പതിവായി കൂടരഞ്ഞിയിൽ എത്തിയിരുന്നത്

Latest Posts

ഇത് പുതു ചരിത്രം, ഗാബ കീഴടക്കി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുമായി ഇന്ത്യ മടങ്ങുന്നു

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം